Premium

രാഷ്ട്രീയം ഉപേക്ഷിക്കുമോ ഉദ്ധവ്? ബാറ്റൺ ഇനി ബിജെപിയുടെ ‘മെഴ്‌സിഡീസ് ബേബിക്ക്’?

HIGHLIGHTS
  • ബിജെപിക്കും വിമതർക്കുമുള്ള ശിവസേനയുടെ മറുപടിയാകുമോ ആദിത്യ?
  • അധികാരം നഷ്ടപ്പെട്ടാലും ലക്ഷ്യം ബിഎംസിയും ലോക്‌സഭയും
  • ഭീഷണിയാകുമോ ഫഡ്‌നാവിസിന്റെ ‘മെഴ്‌സിഡീസ് ബേബി’?
aaditya-thackeray-uddhav
ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും. ചിത്രത്തിനു കടപ്പാട്: Twitter/AUThackeray
SHARE

‘ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങൾക്കിനി ആഘോഷിക്കാം...’ മുഖ്യമന്ത്രി സ്ഥാനവും മഹാരാഷ്ട്ര ലെജിസ്‌ലേറ്റിവ് കൗണ്‍സിൽ അംഗത്വവും രാജിവച്ച് ശിവ സേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞ വാചകങ്ങളിൽ ഒന്നാണിത്. വിശ്വാസവോട്ടിനു തന്നെ രക്ഷിക്കാനാകുമെന്നു പോലും ഉദ്ധവിന് വിശ്വാസമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ വോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകി നിമിഷങ്ങൾക്കകം അദ്ദേഹം ഫെയ്‌സ്ബുക് ലൈവിലെത്തുകയും രാജി പ്രഖ്യാപിക്കുകയും ചെയ്തു. അതു പലരും നേരത്തേ പ്രതീക്ഷിച്ചിരുന്നതുമാണ്. അപ്പോഴും മറ്റൊരു ചോദ്യം ബാക്കി. ഉദ്ധവ് എന്ന ശിവസേനയുടെ വന്മരം വീഴുമ്പോൾ ആരായിരിക്കും പാർട്ടിയെ മുന്നോട്ടു നയിക്കാനുള്ള പുതു നാമ്പ്? ഉത്തരം ഉദ്ധവിന്റെ വസതിയായ ‘മാതോശ്രീ’യിൽത്തന്നെയുണ്ടെന്ന് അണികൾ പറയുന്നു. ഉദ്ധവിന്റെ മൂത്ത മകൻ ആദിത്യ താക്കറെ. ടൂറിസം–പരിസ്ഥിതി മന്ത്രിയായിരുന്ന ആദിത്യ പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ തലവനുമായിരുന്നു. എംഎൽസി സ്ഥാനം വരെ ഉദ്ധവ് വിട്ടൊഴിയുമ്പോൾ അതു രാഷ്ട്രീയത്തിൽനിന്നുള്ള വിടപറയലാണെന്നു കരുതുന്നവരുണ്ട്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കുള്ള ശിവസേനയുടെ മറുപടി കൂടിയാവുകയാണ് ആദിത്യ. 1990 ജൂൺ 13നാണ് ആദിത്യ ജനിച്ചത്. 32–ാം പിറന്നാൾ ആഘോഷിച്ച് പതിനാറാം ദിവസം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പിതാവിന്റെ രാജിയും കണ്ടു. ഇനി പാർട്ടിയുടെ പതനത്തിന് ഇട കൊടുക്കാതെ മുന്നോട്ടു പോകേണ്ടതും അതിനായി അക്ഷീണം പ്രയത്നിക്കേണ്ടതും അത്യാവശ്യം. ബാൽ താക്കറെയുടെ ആക്രമണ മനോഭാവമായിരിക്കുമോ ആദിത്യ പിന്തുടരുക? അതോ അച്ഛന്റെ സമവായ പാതയോ? ഇതിന്റെ ഉത്തരം ഇക്കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ അണികൾക്കു കിട്ടിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS