യുഎസിൽ വനിതകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം കോടതി റദ്ദാക്കിയതിനു പിന്നാലെ പ്രതിഷേധം കത്തിപ്പടരുകയാണ്. 1969 ൽ ടെക്സസിലെ ഒരു ഇരുപത്തിരണ്ടുകാരി മൂന്നാം വട്ടം ഗർഭിണിയായപ്പോൾ രാജ്യത്തെ ഗർഭച്ഛിദ്ര നിയമത്തിനെതിരെ നൽകിയ കേസിലാണ് 1973 ൽ സുപ്രധാന വിധിയുണ്ടായത്. വിധി വന്നപ്പോഴേക്കും യുവതി കുട്ടിക്ക് ജന്മം നൽകിയിരുന്നെങ്കിലും അമേരിക്കയുടെ ചരിത്രത്തിലെ നാഴികക്കല്ലായി റോ വേഴ്സസ് വേഡ് എന്ന കേസിലെ വിധി മാറി. ഗർഭകാലത്തിന്റെ ആദ്യ 3 മാസങ്ങളിൽ ഗർഭച്ഛിദ്രത്തിനുള്ള സമ്പൂർണ അവകാശവും അടുത്ത മൂന്ന് മാസങ്ങളില് പരിമിതമായ അവകാശങ്ങളും നൽകുന്നതായിരുന്നു കോടതി വിധി. റോ വേഴ്സസ് വേഡ് കേസ് അസാധുവാക്കുകയും ഭരണഘടനാപരമായ അവകാശം എടുത്തു കളയുകയും ചെയ്തതോടെ ഗർഭച്ഛിദ്രത്തിനു കാത്തിരുന്ന സ്ത്രീകളോട് ഇനി മടങ്ങിപ്പൊക്കോളൂ എന്നറിയിച്ച് യുഎസിലെ അബോർഷൻ സേവനം നൽകിയിരുന്ന ക്ലിനിക്കുകൾ പൊടുന്നനെ പൂട്ടി. യുഎസിനെ 150 വർഷം പിന്നോട്ടടിക്കുന്ന വിധിയെന്ന് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടപ്പോഴും ഒട്ടേറെ വിഭാഗങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്നതും ലോകം കണ്ടു. അമ്മയാകാൻ പോകേണ്ട ആളുടെ സ്വന്തം ശരീരത്തിന്മേലുള്ള നിർണയാവകാശവും ഭ്രൂണത്തിനു സമൂഹം കൽപിച്ച് കൊടുക്കുന്ന അവകാശങ്ങളും നോക്കിയാൽ എവിടെയാണ് നീതിയുടെ തട്ട് താഴേണ്ടത്? ഇന്ത്യയിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് (എംടിപി) നിലവിൽ വന്ന് നാല് പതിറ്റാണ്ട് കഴിയുമ്പോഴും എന്താണ് നിയമത്തിന്റെ, നിയമം നടപ്പാക്കലിന്റെ സ്ഥിതി? പൊതുജനാരോഗ്യ സംവിധാനങ്ങൾ വളരെ ശക്തമായിട്ടും ആരോഗ്യരംഗത്തു കൃത്യമായ ബോധവൽക്കരണം നടന്നിട്ടും നിയമം നടപ്പാക്കുന്നതിൽ അത്ര ആശാവഹമായ ഇടപെടലുകൾ അല്ല കേരളത്തിലും ഉള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഗർഭച്ഛിദ്രം കുറ്റകരമായി മാത്രം കാണുകയും ആരോഗ്യകരമായ സംവിധാനം ഒരുക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ കേരളത്തിലുമുണ്ടോ? വിശദമായ റിപ്പോർട്ടിലേക്ക്...
HIGHLIGHTS
- ഇന്ത്യയിൽ, കേരളത്തിൽ ഗർഭച്ഛിദ്ര നിയമം ഇന്നും ഫലപ്രദമാണോ?
- ‘ഇന്ത്യയിലെ ഗർഭച്ഛിദ്രങ്ങളിൽ 78 ശതമാനവും സുരക്ഷിതമല്ല’
- സ്ത്രീയുടെ ശരീരത്തിൽ യഥാർഥത്തിൽ ആർക്കാണ് അവകാശം?