ADVERTISEMENT

കണ്ണൂർ∙ പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിനിടെ ധനരാജിന്റെ കടംതീര്‍ത്ത് സിപിഎം. പയ്യന്നൂർ സഹകരണ ബാങ്കിൽ 9.8 ലക്ഷം രൂപയുടെ കടമാണ് ധനരാജിനുണ്ടായിരുന്നത്. ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നാണ് വീട്ടിയത്. വെള്ളിയാഴ്ച ചേരുന്ന ലോക്കൽ കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കും.

ധന്‍രാജിന്റെ കടം വീട്ടുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ധനാപഹരണ വിഷയത്തിൽ പരാതിക്കാരന് എതിരെയുൾപ്പെടെ നടപടി സ്വീകരിച്ചതോടെ പാർട്ടി പ്രതിരോധത്തിലായതോടെയാണ് മുൻ നിലപാട് മാറ്റി കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കുമെന്ന് സിപിഎംം അറിയിച്ചത്.

Content Highlights: CPM, Payyannur, Dhanaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com