കോഴിക്കോട്∙ ചാത്തമംഗലം പഴയ റജിസ്ട്രാർ ഓഫിസിനു സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ, നിലമ്പൂരിലേക്ക് പോയ ഗാലക്സി ബസും തിരുവമ്പാടിയിൽ നിന്നുവന്ന ലെമിൻ ബസും കൂട്ടിയിടിച്ചാണ് അപകടം.
പരുക്കേറ്റ യാത്രക്കാരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലം പൊലീസും മുക്കം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെതുടർന്ന് മുക്കം റോഡിൽ ഗതാഗത കുരുക്കുണ്ടായി.
English Summary: Kozhikode Chathamangalam bus accident