സ്വപ്ന കിലുക്കത്തിലെ രേവതിയെ പോലെ; സതീശന് മോഹൻലാലിന്റെ അവസ്ഥ: എം.സ്വരാജ്

M Swaraj (Video Grab)
എം.സ്വരാജ് (വിഡിയോ ദൃശ്യം)
SHARE

പത്തനംതിട്ട∙ കേരളത്തില്‍ കോണ്‍ഗ്രസ് കാതോര്‍ക്കുന്നത് ‘കള്ളക്കടത്തുകാരി’യായ സ്വപ്നയുടെ വാക്കുകള്‍ക്കാണെന്നും തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് തല്ലു കൊള്ളേണ്ടിവന്ന നിര്‍ഭാഗ്യവാന്മാര്‍ എന്ന് യൂത്ത്കോൺഗ്രസുകാരെ കാലം വിലയിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. 

‘കിലുക്കം’ സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നത്. ഇതിനെല്ലാം വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.

നോക്കിനില്‍ക്കുമ്പോള്‍ മാഞ്ഞുപോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ഇന്നലെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാമായിരുന്ന കോണ്‍ഗ്രസിനെ ഇന്ന് ഭൂതകണ്ണാടി ഉപയോഗിച്ച് നോക്കിയാലെ കാണാനാകൂ. വസ്തുതാപരമായ ഒരു ആരോപണവും ഉയർത്താൻ യുഡിഎഫിന് കഴിയുന്നില്ല. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും സ്വരാജ് പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English Summary: M Swaraj against Opposition on Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS