ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ വീണ്ടും പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ. എംഎൽഎമാരും സിപിഎം- സിപിഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നയിച്ച എൽഡിഎഫ് റാലിയിലാണു പ്രകോപന മുദ്രാവാക്യം ഉയർന്നത്. ‘കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങൾ പറയില്ല, പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്’ എന്നായിരുന്നു മുദ്രാവാക്യം. 

തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു നേരെ ബോംബേറുണ്ടായതിൽ പ്രതിഷേധിച്ചായിരുന്നു റാലി. രാവിലെ അമ്പലപ്പുഴയിലെ സിപിഎം റാലിയിലും ഈ മുദ്രാവാക്യം മുഴങ്ങിയിരുന്നു. അമ്പലപ്പുഴയിലെ പ്രകോപന മുദ്രാവാക്യത്തിൽ പ്രതികരണവുമായി എച്ച്.സലാം എംഎൽഎ രംഗത്തെത്തി. എകെജി സെന്റർ ആക്രമണത്തെ ചെറുതാക്കി കാണിക്കാനാണു മുദ്രാവാക്യവിവാദം എന്നായിരുന്നു സലാമിന്റെ പ്രതികരണം.

English Summary: LDF rally in Alappuzha against AKG Centre attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com