പാലത്തില്‍ ബൈക്ക് അഭ്യാസം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്: വിഡിയോ

bike-race
വലിയഴീക്കല്‍ പാലത്തില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസം. വിഡിയോ ദൃശ്യം.
SHARE

കൊല്ലം∙ കൊല്ലം – ആലപ്പുഴ അതിര്‍ത്തിയിലെ വലിയഴീക്കല്‍ പാലത്തില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസം. കൈവിട്ടും അമിതവേഗത്തിലും പ്രകടനത്തിൽ കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. രണ്ടുദിവസങ്ങൾക്കു മുൻപാണ് യുവാക്കൾ പാലത്തിൽ അഭ്യാസപ്രകടനം നടത്തിയതെന്നാണു വിവരം.

നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ് വലിയഴീക്കൽ പാലം. കടലിന് അഭിമുഖമായി നിൽക്കുന്ന പാലത്തിലെ ബൈക്ക് അഭ്യാസപ്രകടനം യുവാക്കൾ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവും ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. ബൈക്ക് റേസിങ്ങിൽ പങ്കെടുത്ത ഒരാൾ എറണാകുളം സ്വദേശിയാണെന്നാണു പ്രാഥമിക വിവരം.

നേരത്തെ കൊട്ടാരക്കര എംഎസി റോഡിൽ ബൈക്ക് റേസിങ് നടത്തുകയും മരണത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സംസഥാനമാകെ പല ഘട്ടങ്ങളിലായി പരിശോധന നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ഇതുപോലത്തെ സംഘങ്ങൾ സജീവമാണ്.

English Summary: Bike stunts at Bridge, kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS