ADVERTISEMENT

തിരുവനന്തപുരം ∙ ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ കത്തിനു മറുപടി നൽകിയിട്ടില്ല എന്ന രാഹുലിന്റെ വാദം തെറ്റാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. രാഹുലിന് നൽകിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു.

‘വയനാട് എംപി രാഹുൽ ഗാന്ധി ബഫർസോൺ വിഷയത്തിൽ 2022 ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13ന്  മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിക്കുകയുണ്ടായി. ജൂണ്‍ 23ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുലിനു മറുപടി നല്‍കി. സുപ്രീംകോടതി വിധിക്ക് ശേഷം ബഫർസോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. തന്‍റെ കത്തിനു മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുലിന്റെ വാദം തെറ്റാണ്.’– മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ബഫർസോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ വയനാട്ടിൽ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രിക്കെതിരെ രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. ‘ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ ഓഫിസ് തകർത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പെട്ടെന്ന് ഇടപെടണം.’ -രാഹുൽ പറഞ്ഞു.

English Summary: CM Pinarayi Vijayan's reply to Rahul Gandhi on Buffer Zone issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com