ADVERTISEMENT

തിരുവനന്തപുരം ∙ മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേ‍‍‍ഡിയത്തിലെ പരിപാടിക്കിടെയാണു സംഭവം.

വേദിക്കു പുറത്തുണ്ടായിരുന്ന മേളക്കാർ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചെണ്ടമേളം നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തുകയായിരുന്നു.

‘ഇപ്പോൾ ഇവിടെയുള്ളവർ എന്റെ സംസാരമല്ല കേൾക്കുന്നത്. ആ ഡ്രമ്മിന്റെ മുട്ടലാണെന്നതു കൊണ്ട് കുറച്ചു നേരം ഞാൻ നിർത്താം. അത് കഴിയട്ടെ, എന്നിട്ട് സംസാരിക്കാം. ഇപ്പോൾ ഈ കാണിച്ചതിനെപ്പറ്റി ഞാൻ പറയുന്നില്ല എന്നു മാത്രം’– പ്രസംഗം നിർത്തുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രസംഗം നിർത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ചെണ്ടമേളം നിർത്തിച്ചു. ചെണ്ടമേളം നിന്നതിനു ശേഷമാണു മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.

English Summary: CM Pinarayi Vijayan stopped Medisep's inauguration speech, video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com