രാഹുലിന് അധിക സുരക്ഷ; 500 പൊലീസുകാരെ വിന്യസിച്ചു

rahul
രാഹുൽഗാന്ധി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ
SHARE

മാനന്തവാടി∙ മൂന്നു ദിവസത്തെ മണ്ഡല സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി.

കണ്ണൂരില്‍ അ‍ഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംഘത്തെ വിന്യസിച്ചിരിക്കുന്നത്. സിആര്‍പിഎഫിന്‍റെ സുരക്ഷയ്ക്കുപുറമെ 500 പൊലീസുകാരെ കൂടി ജില്ലയില്‍ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.

രാഹുൽ ഗാന്ധിയുമായി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കൂടിക്കാഴ്ച്ച നടത്തി. പരിസ്ഥിതിലോല  വിഷയത്തിൽ മലയോര ജനതയുടെ ആശങ്ക പാംപ്ലാനി രാഹുലിനെ അറിയിക്കും. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് കൂടിക്കാഴ്ച്ച. വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്ക്വയറിൽ നടക്കുന്ന ബഹുജന സംഗമത്തോടെ രാഹുലിന്റെ ആദ്യ ദിവസത്തെ പരിപാടി അവസാനിക്കും.

English Summary: Congress leader Rahul Gandhi reached Kannur police increased security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS