ADVERTISEMENT

ആലപ്പുഴ∙ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം. 

‘ഇരുളിൻ മറയെ കൂട്ടുപിടിച്ച്

പ്രസ്ഥാനത്തിനു നേരെ വന്നാൽ

അക്കൈ വെട്ടും അക്കാൽ വെട്ടും

അത്തല വെട്ടി ചെങ്കൊടി നാട്ടും...’ 

എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങൾ. പ്രകടനത്തിന്റെ വിഡിയോ എച്ച്.സലാം ഫെയ്സ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എകെജി സെന്റർ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ഓഫിസുകളും പ്രതിമകളും ആക്രമിക്കപ്പെട്ടു. എന്നാൽ സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ സിപിഎം തന്നെയാണ് സ്ഫോടക വസ്തുക്കൾ എറിഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു.   

English Summary: CPM provocative sloganeering Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com