ഒന്നര വയസ്സുകാരിയെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു; വിഴിഞ്ഞത്ത് പിതാവ് അറസ്റ്റിൽ

kid-burn-arrest
അഗസ്റ്റിൻ, കുട്ടിയുടെ കാലിലെ പൊള്ളലേറ്റ പാട്
SHARE

തിരുവനന്തപുരം ∙ വിഴിഞ്ഞത്ത് പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഇടതു കാലിൽ സാരമായി പരുക്കേറ്റ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടി.

മദ്യപാനത്തെ തുടർന്നായിരുന്നു അക്രമമെന്നാണു പൊലീസിൽനിന്നുള്ള വിവരം. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതി പ്രകാരമാണു പ്രതിയെ പിടികൂടിയത്. സാധാരണ രീതിയിൽ കുഞ്ഞിനെ അമ്മൂമ്മ താമസിക്കുന്ന വീട്ടിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. നാലു ദിവസമായി കുഞ്ഞിനെ കാണാതിരുന്ന അമ്മൂമ്മ, കുഞ്ഞ് താമസിക്കുന്ന വീട്ടിലെത്തി. കാലിലെ പൊള്ളൽ ശ്രദ്ധയിൽപെട്ടതോടെ മൂത്ത കുട്ടി പൊള്ളിച്ചതാണെന്ന മറുപടിയാണു ലഭിച്ചത്.

ഇക്കാര്യം വിശ്വസിക്കാതിരുന്ന അമ്മൂമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് മൂത്ത കുട്ടിയെ അടക്കം ചോദ്യം ചെയ്തതോടെയാണു സത്യം പുറത്തുവന്നത്. കുറച്ചു നാൾ മുൻപു കുഞ്ഞിന്റെ നെഞ്ചിൽ പൊള്ളലേറ്റിരുന്നെങ്കിലും പ്രതിക്കു മുന്നറിയിപ്പു നൽകി വിട്ടയച്ചിരുന്നു. പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് അഗസ്റ്റിൻ.

English Summary: Father used iron box to injure baby, arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS