ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷത്തോളം പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് ദേശീയതലത്തില്‍ തമാശയായിരുന്നെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിയമസഭാ ഹാളില്‍ സ്കൂള്‍വിക്കി അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘കഴിഞ്ഞ വർഷത്തെ എസ്എസ്എൽസിയിൽ എ പ്ലസ് കിട്ടിയത് 1,25,509 കുട്ടികൾക്കാണ്. നമ്മുടെ റിസൾട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തിൽ തമാശയായിരുന്നു. എന്നാൽ, ഇത്തവണ 99 ശതമാനം വിജയമാണെങ്കിൽപോലും എ പ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ള റിസൾട്ടായിരുന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഹയർസെക്കൻഡറിക്കും അങ്ങനെ നിലവാരം ഉണ്ട്.’–മന്ത്രി പറഞ്ഞു.

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.26 % പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. കഴിഞ്ഞവർഷം 99.47% ആയിരുന്നു. ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ 44,363 ആണ്. കഴിഞ്ഞവർഷം ഇത് 1,21,318 ആയിരുന്നു. കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ ‘സ്കൂള്‍വിക്കി’യില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനും പുതുക്കാനും സ്കൂളുകള്‍ ശ്രദ്ധിക്കണം.

മെന്ററിങ് പോർട്ടലിലും സമഗ്ര റിസോഴ്സ് പോ‍ർട്ടലിലും ഈ മാസം മുതല്‍ അധ്യാപകർക്ക് പരിശീലനം നല്‍കും. സ്കൂളുകള്‍ക്ക് ഐടി പിന്തുണ നല്‍കാന്‍ കൂടുതല്‍ മാസ്റ്റർ ട്രെയിനർമാരെ കൈറ്റിന്റെ ഭാഗമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

English Summary: Minister V Sivankutty's controversial statement on SSLC results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com