അലറിക്കരഞ്ഞ് എത്തിയ ‘നാപാം പെൺകുട്ടി’; അവസാന ശസ്ത്രക്രിയയും പൂർത്തിയായി

Kim Phuc| Vietnam War | (AP Photo)
1) ബോംബിങ്ങിനെ തുടർന്ന് കരഞ്ഞുകൊണ്ട് ഓടിയെത്തുന്ന കിം ഫുക്ക്. 2) കിം ഫുക്കിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. (AP Photos) (Manorama Online Creative)
SHARE

ഉടുത്തിരുന്ന വസ്ത്രങ്ങൾ ബോംബിങ്ങിൽ എരിഞ്ഞുപോയശേഷം രണ്ടു കൈകളും ഉയർത്തി നിസഹായയായി ചരിത്രത്തിന്റെ ഫ്രെയിമിലേക്ക് ഓടിക്കയറിയ ഒൻപതുവയസ്സുകാരി. 1972ലെ വിയറ്റ്നാം യുദ്ധത്തിന്റെ കെടുതി ലോകത്തിനു മുന്നിലെത്തിച്ച ആ പെൺകുട്ടിയുടെ പേര് കിം ഫുക് ഫാൻ ടി. അസോസിയേറ്റഡ് പ്രസ്സിന്റെ (എപി) ഫൊട്ടോഗ്രാഫർ നിക്ക് ഉട്ടിന് 1972ൽ പുലിറ്റ്‌സർ അവാർഡ് നേടിക്കൊടുത്ത ചിത്രമാണത്.

Kim Phuc | Vietnam War | Nick Ut (AP Photo)
നാപ്പാം ബോംബിങ്ങിനെത്തുടർന്ന് പൊള്ളലേറ്റ് അലറിക്കരഞ്ഞ് വരുന്ന കിം ഫുക്ക്. എപി ഫൊട്ടോഗ്രാഫർ നിക് ഉട്ട് 1972 ജൂൺ 8ന് എടുത്ത ചിത്രം.

‘നാപാം പെൺകുട്ടി’യെന്ന് അറിയപ്പെടുന്ന കിം ഫുക്കിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും കാലഘട്ടം കഴിയുകയാണ്. പൊള്ളലിന്റെ പാടുകൾ മറയ്ക്കുന്ന അവസാന ലേസര്‍ ചികിത്സ 59ാം വയസ്സിൽ തനിക്കുമേൽ ബോംബ് വർഷിച്ച അതേ രാജ്യത്ത് അവർ പൂർത്തിയാക്കി. അവസാനത്തെ ത്വക്ക് ശസ്ത്രക്രിയയ്ക്ക് യുഎസിൽത്തന്നെയാണ് കിം വിധേയയായത്.

Kim Phuc | Vietnam War | (Photo by GEOFFROY VAN DER HASSELT / AFP)
പാരിസിൽ യുനെസ്കോ ആസ്ഥാനത്തെത്തിയ കിം ഫുക്. 2019 ഒക്ടോബർ 4ലെ ചിത്രം. (Photo by GEOFFROY VAN DER HASSELT / AFP)
Kim Phuc ​| (AP Photo/Lynne Sladky)
കിം ഫുക് മയാമിയിൽ പൊള്ളൽപാടുകൾക്കുള്ള അവസാന ലേസർ തെറപ്പി പൂർത്തിയാക്കുന്നു. (AP Photo/Lynne Sladky)

വിയറ്റ്നാം യുദ്ധം സംഹാരതാണ്ഡവം നടത്തുമ്പോൾ 1972 ജൂൺ 8ന്, ദക്ഷിണ വിയറ്റ്നാം വർഷിച്ച ഒരു നാപാം ബോംബ് താഴെ പതിച്ച് അഗ്നിപ്രളയം ഉണ്ടാക്കി. ഗ്രാമവാസികൾ പ്രാണരക്ഷാർഥം ഇറങ്ങി ഓടി. ഇട്ടിരുന്ന ഉടുപ്പിനു തീ പിടിച്ച്, പുറമെല്ലാം പൊള്ളി കഴുത്തും കൈകളും അഗ്നിജ്വാലയിൽ വെന്ത്, വേഷമെല്ലാം വലിച്ചൂരിയശേഷം, ദുസ്സഹമായ വേദനയോടും മരണഭീതിയോടും നഗ്‌നയായി ഓടുന്ന കിമ്മിന്റെ ചിത്രം ഒരു വാർത്താ ചിത്രം എന്നതിലപ്പുറം യുദ്ധത്തിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടാനും അങ്ങനെ യുദ്ധം അവസാനിക്കാനും ഇടവരുത്തിയിരുന്നു.

Kim Phuc | Vietnam War | (Photo by JIJI PRESS / JIJI PRESS / AFP)
ജപ്പാനിലെ ഐച്ചിയിൽ നഗോയയിൽ ഒരു യോഗത്തിൽ പങ്കെടുക്കുന്ന കിം ഫുക്. 2013 ഏപ്രിൽ 13ലെ ചിത്രം. (Photo by JIJI PRESS / JIJI PRESS / AFP)

ബോംബിങ്ങിനു പിന്നാലെ 17 ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളുമായി ഒരു വർഷത്തോളം ആശുപത്രിയിൽത്തന്നെയായിരുന്നു കിം. ശരിയായി കൈകാലുകൾ ചലിപ്പിക്കാൻപോലും ശസ്ത്രക്രിയകൾ വേണ്ടിവന്നു. ദുരന്തത്തിന്റെ വേദന ജീവിതത്തിൽ എല്ലാ ദിവസവും അനുഭവിക്കേണ്ടി വന്നു കിമ്മിന്. 1992ൽ കമ്യൂണിസ്റ്റ് വിയറ്റ്നാമിൽനിന്ന് ഭർത്താവുമൊത്ത് കാനഡയില്‍ അഭയം തേടി.

Kim Phuc | Vietnam War | (Photo by GEOFFROY VAN DER HASSELT / AFP)
പാരിസിൽ യുനെസ്കോ ആസ്ഥാനത്തെത്തിയ കിം ഫുക്. 2019 ഒക്ടോബർ 4ലെ ചിത്രം. (Photo by GEOFFROY VAN DER HASSELT / AFP)

വെന്തുപോയ തന്റെ ചർമത്തിന്റെ ചികിത്സയെന്ന ആവശ്യവുമായി 2015ലാണ് ഫ്ലോറിഡയിലുള്ള മയാമിയിലെ ഡോ. ജിൽ സ്വയ്ബെലുമായി കിം ബന്ധപ്പെടുന്നത്. കിമ്മിന്റെ കഥ അറിയാവുന്ന ഡോക്ടർ സൗജന്യമായാണ് ചികിത്സ നടത്തിക്കൊടുത്തത്. അവസാന ശസ്ത്രിക്രിയയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴും അന്ന് ചിത്രമെടുത്ത ഫൊട്ടോഗ്രാഫർ നിക് ഉട്ടിനെയും കിം കൂട്ടിയിരുന്നു. പണ്ട് കരഞ്ഞ് ഓടിവന്നിരുന്ന ചിത്രമാണ് എടുത്തതെങ്കിൽ ഇന്ന് നിറഞ്ഞ പുഞ്ചിരിയോടെയുള്ള ചിത്രമായിരുന്നു നിക് ഉട്ട് എടുത്തത്.

Kim Phuc | Vietnam War | (Photo by Sebastian Kahnert / dpa / AFP)
കിഴക്കൻ ജർമനിയിൽ ഡ്രെസ്ഡെനിൽ സെംപെറോപെറിൽ രാജ്യാന്തര സമാധാന പുരസ്കാരം സ്വീകരിച്ച ശേഷം കിം ഫുക്. (Photo by Sebastian Kahnert / dpa / AFP)

1972 ജൂൺ എട്ടിനാണ് സംഭവം. കിം ഫുക്കും കുടുംബവും യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ ഒരു അഭയാർഥി ക്യാംപിലേക്കു പോവുകയായിരുന്നു. പെട്ടെന്ന് ഒരു അമേരിക്കൻ ബോംബർ തലയ്‌ക്കു മുകളിലൂടെ ചീറിപ്പാഞ്ഞു. തൊട്ടുപിന്നിൽ ഒരു ബോംബുവീണു. ഉഗ്രമായ സ്‌ഫോടനം. കൂടെയുണ്ടായിരുന്ന രണ്ടു സഹോദരന്മാർ കൊല്ലപ്പെട്ടു. ഉടുത്തിരുന്ന വസ്‌ത്രങ്ങളെല്ലാം കത്തിച്ചാമ്പലായി. തൊട്ടുപിറകെ കൂടിയിരിക്കുന്ന മരണത്തിന്റെ വായിൽനിന്ന് സകല ആശകളും അറ്റുപോയ അവസാനത്തെ നിലവിളിയുമായി ജീവിതത്തിലേക്കു തിരിച്ചോടുന്ന കിം ഫുക്കിന്റെ ചിത്രമാണ് നിക് ഉട്ട് പകർത്തിയത്.

Kim Phuc | Vietnam War |  (Photo by Handout / VATICAN MEDIA / AFP)
ഫ്രാൻസിസ് മാർപ്പാപ്പ കിം ഫുക്കിനോടും നിക് ഉട്ടിനോടും നിക് ഉട്ട് എടുത്ത കമ്മിന്റെ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. 2022 മേയ് 11ലെ ചിത്രം. (Photo by Handout / VATICAN MEDIA / AFP)
Kim Phuc | Vietnam War | (AP Photo/Gregorio Borgia)
ഫ്രാൻസിസ് മാർപ്പാപ്പയെ കാണാനെത്തിയ കിം ഫുക്കും നിക് ഉട്ടും വത്തിക്കാനിൽ ചിത്രവുമായി. 2022 മേയ് 11ലെ ചിത്രം. (AP Photo/Gregorio Borgia)
Kim Phuc | Vietnam War | (AP Photo/Nick Ut)
കിം ഫുക്കിന്റെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ. 2015 സെപ്റ്റംബർ 27ലെ ചിത്രം. (AP Photo/Nick Ut)
Nick Ut | Vietnam War | (AP Photo)
ഫൊട്ടോഗ്രാഫർ നിക് ഉട്ട് വിയറ്റ്നാം യുദ്ധമേഖലയിൽ. (AP Photo)

English Summary: ‘Napalm girl' in iconic Vietnam war photo gets final skin treatment 50 years later in the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS