ADVERTISEMENT

പനമരം∙ വയനാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഫ്‌ളക്സ് ബോർഡ് തകർത്തു. എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച്  നടത്തിയ പ്രകടനത്തിനിടെയാണ് പഞ്ചായത്ത് ഓഫിസിനു സമീപം വച്ച രാഹുൽ ഗാന്ധിയുടെ ബോർഡ് തകർത്തത്. ബോർഡ് തകർക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. പിന്നീട് നേതാക്കളും പൊലീസും ചേര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. 

rahul-gandhi-flex
പനമരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഫ്‌ളക്സ് തകർക്കുന്നു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് സംസ്ഥാനത്തെത്തിയിരുന്നു. രാവിലെ 8:45നാണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.  തുടർന്ന് മാനന്തവാടി ഒണ്ടയങ്ങാടിയിൽ ഫാര്‍മേഴ്‌സ് ബാങ്ക് കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു. ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറിൽ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തിലും മറ്റു പരിപാടികളിലും പങ്കെടുക്കും. 

English Summary: Rahul Gandhi's flex board vandalised by DYFI in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com