ADVERTISEMENT

മാനന്തവാടി∙ രൂക്ഷമായ വന്യമൃഗശല്യം കുറയ്ക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് രാഹുൽ ഗാന്ധി എംപി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നവരാണെങ്കിലും കർഷകർ അവഗണിക്കപ്പെടുകയാണ്. എല്ലായിടത്തും അവർ വരിഞ്ഞുമുറുക്കപ്പെടുന്നു.

കർഷകരെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ കാർഷിക നിയമം കൊണ്ടുവന്നത്. എന്നാൽ, കർഷകർ ഒരുമിച്ച് ആ നിയമത്തെ ചെറുത്തു തോൽപിച്ചു. സർഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികളും കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിലക്കയറ്റം രൂക്ഷമാകുകയും കാർഷികോൽപന്നങ്ങളുടെ വില കുറയുകയും ചെയ്യുന്നതു പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary: Rahul Gandhi's Wayanad visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com