അതിര്‍ത്തി കടന്ന് പാക്ക് ബാലൻ; രക്ഷിച്ച് തിരികെ നൽകി ബിഎസ്എഫ്

bsf-pak-border
ബിഎസ്എഫ് ജവാന്മാർ കുട്ടിയെ പാക് റേഞ്ചേഴ്‌സിന് കൈമാറുന്നു. ചിത്രം: ട്വിറ്റർ/ എഎൻഐ
SHARE

ഫിറോസ്പുർ ∙ പഞ്ചാബിലെ ഫിറോസ്പുരില്‍ രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ രക്ഷിച്ചു തിരികെ നല്‍കി ബിഎസ്എഫ്. വെള്ളിയാഴ്ച വൈകിട്ട് 7.15ന് അതിര്‍ത്തിയില്‍ പട്രോളിങ്ങിനിടെയാണ് ബിഎസ്എഫ് ഭടന്മാര്‍ കുട്ടിയെ കണ്ടെത്തിയത്. എവിടെ നിന്നാണ് വന്നതെന്നോ വീട്ടുകാരെക്കുറിച്ചോ പറയാനാകാതെ കുഴങ്ങിയ കുട്ടിയെ സൈനികര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അറിയാതെ കുട്ടി അതിര്‍ത്തി കടന്നതാണെന്ന് ബോധ്യപ്പെട്ടതോടെ പാക്ക് റേഞ്ചേഴ്സിന് വിവരം നല്‍കി. 9.45ഓടെ കുട്ടിയെ അതിർത്തിയിൽ എത്തിച്ചു. കുട്ടിയെ രക്ഷിച്ച ബിഎസ്എഫ് നടപടിയെ പാക്ക് മാധ്യമങ്ങൾ പ്രശംസിച്ചു. ഇത്തരം വിഷയങ്ങളില്‍ മനുഷ്യത്വപരമായ നിലപാടിനാണ് പ്രാധാന്യം നൽകുന്നതെന്ന് ബിഎസ്എഫ് പ്രതികരിച്ചു.

English Summary: BSF hands back 3-yr-old Pak boy who accidentally reached border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS