‘ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? സിപിഎം-ബിജെപി ധാരണ’

rahul-gandhi-malappuram
രാഹുൽഗാന്ധി
SHARE

മലപ്പുറം ∙ തന്നെ ചോദ്യം ചെയ്ത ഇഡി, സ്വര്‍ണക്കടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്തെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പരിസ്ഥിതിലോല മേഖല പ്രശ്നത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വണ്ടൂരിൽ നടന്ന പൊതുയോഗത്തിലാണ് രാഹുൽ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചത്.

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. ഈ വിഷയത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പക്ഷേ, കോൺഗ്രസ് കർഷകർക്കൊപ്പവും സാധാരണക്കാർക്കൊപ്പവും അണിനിരക്കും. സിപിഎം പ്രവർത്തകർ തന്റെ ഓഫിസ് എത്ര തവണ തല്ലിത്തകർത്താലും വിരോധമില്ല, വേദനയില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Buffer zone: Rahul Gandhi slams Pinarayi Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS