ADVERTISEMENT

തിരുവനന്തപുരം ∙ ജോലിക്കിടെ സ്ലാബ് വീണ് ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. കാട്ടാക്കട കട്ടയ്ക്കോട് പൂച്ചെടിവിള രാജ് നിവാസിൽ രാജൻ (40) ആണ് മരിച്ചത്. ശനി വൈകിട്ട് നാലോടെ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രാജൻ രാത്രി ഏഴോടെയാണ് മരിച്ചത്.

കാട്ടാക്കടയ്ക്കു സമീപം കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ജോലി ചെയ്തു കൊണ്ടിരിക്കെ, മുകളിൽ സൂക്ഷിച്ചിരുന്ന സ്ലാബ് രാജന്റെ പുറത്തു വീഴുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary: Construction worker dies Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com