ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് സമ്മതിച്ചതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലെന്നു റിപ്പോർട്ട്. മുഖ്യമന്ത്രിയായി വീണ്ടുമെത്താൻ സാധ്യതയുണ്ടായിരുന്ന നേതാവായിരുന്നു ഫഡ്‌നാവിസ്. എന്നാൽ ഏവരെയും ഞെട്ടിച്ച് മുഖ്യമന്ത്രിയായി ഏക്‌നാഥ്‌ ഷിൻഡെയാണു ചുമതലയേറ്റത്.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഫഡ്‌നാവിസ് തീരുമാനിച്ചത്. ഫഡ്‌നാവിസുമായി മോദി രണ്ടു തവണ കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിൽ നടന്ന ഓരോ സംഭവവികാസവും ഫഡ്നാവിസിന്റെ അറിവോടെയാണ് നടന്നത്. അദ്ദേഹത്തെ ഇടപെടുത്തിയില്ല എന്ന വാർത്തകൾ തികച്ചും തെറ്റാണ്'- ഉന്നത ബിജെപി നേതാവ് ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. 'പാർട്ടിയെ അറിയിക്കാതെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഫഡ്‌നാവിസ് നടത്തിയ പരാമർശങ്ങൾ ബിജെപി നേതൃത്വം ഗൗരവമായെടുത്തു. അതിനാലാണ് ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് നൽകിയത്'- ബിജെപി ദേശീയ നേതാവ് പറഞ്ഞു.

ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടിവ് മീറ്റിങ്ങിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും സംസ്ഥാനത്തെ മന്ത്രിസഭാ വികസനത്തിന് ശ്രദ്ധ കൊടുക്കുകയാണെന്നും ഫഡ്‌നാവിസ് അറിയിച്ചു.

English Summary: Devendra Fadnavis said Yes To Deputy Post After PM Modi's Calls: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com