ആറ്റിങ്ങൽ (തിരുവനന്തപുരം)∙ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തമ്പറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19) അമേയ(13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.

നാലു പേരെ വീട്ടിനുള്ളിൽ തറയിൽ മരിച്ചനിലയിലും മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മണിക്കുട്ടൻ ഒഴികെയുള്ളവർ വിഷം ഉള്ളിൽചെന്നാണ് മരിച്ചത്. മണിക്കുട്ടൻ തട്ടുകട നടത്തിയിരുന്നു. കടയിലെ ജീവനക്കാരൻ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം 5,000 രൂപ പിഴ ചുമത്തിയിരുന്നു. മറ്റു സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
English Summary: Five Members in a Family Found Dead at Thiruvananthapuram