മണിപ്പുർ മണ്ണിടിച്ചിൽ മരണം 81 ആയി; 55 പേർക്കായി തിരച്ചിൽ ഊർജിതം

1248-manipur-landslide
മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് കരസേന, അസം റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം (Photo by INDIAN ARMY / AFP)
SHARE

ഇംഫാൽ∙ മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ കനത്ത മഴയെത്തുടർന്നു റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബിരേൻ സിങ് അറിയിച്ചു. മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണെന്നും ഇതിൽ ഒൻപതുപേർ ബംഗാളിൽനിന്നുള്ളവരാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 

ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന തുപുൽ യാർഡ് റെയിൽവേ നിർമാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്. റെയിൽവൈ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാനായി ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽപെട്ടത്. പ്രദേശത്ത് കരസേന, അസം റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ  രക്ഷാപ്രവർത്തനം തുടരുകയാണ്.

English Summary: Manipur Landslide: Death Count Rises To 81, 55 Still Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS