യുപിയിൽ ബലാത്സംഗം ചെറുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൂക്കരിഞ്ഞു

1248-sex-assault
പ്രതീകാത്മക ചിത്രം. Photo Credit: HTWE/Shutterstock
SHARE

ലക്‌നൗ∙ യുപിയിലെ കാൻപുരിൽ ബലാത്സംഗം ചെറുത്തതിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൂക്കരിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

പീഡനം ചെറുത്ത പെൺകുട്ടി നിലവിളിച്ചതോടെ അക്രമി കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിച്ചു. പെൺകുട്ടി ശക്തിയായി പ്രതിരോധിച്ചതോടെ ഇയാൾ പെൺകുട്ടിയുടെ മൂക്കരിയുകയായിരുന്നു. പലതവണ കത്തി ഉപയോഗിച്ച് പെൺകുട്ടിയെ വെട്ടിപരുക്കേൽപ്പിക്കുകയും മൂക്കിൽ ആഞ്ഞ് വെട്ടുകയും ചെയ്‌തതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. 

ദിവസങ്ങളിലായി ഇയാൾ പെൺകുട്ടിയെ തുടർച്ചയായി ശല്യപ്പെടുത്തുന്നതായി ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ബന്ധുക്കൾ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. എന്നാൽ സംഭവത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ വിവരം അറിയച്ചപ്പോൾ കേസിനു പോകാതെ ആദ്യം പെൺകുട്ടിക്ക് ചികിത്സ ഉറപ്പാക്കാൻ പൊലീസ് ഉപദേശിച്ചതായി പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

English Summary: Miscreants stalking minor for several days chop off her nose for resisting rape in UP 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS