‘പ്രതികാരം ആഗ്രഹിക്കുന്ന ആളല്ല ഞാൻ;‌ ഒരുപാടുപേർ എനിക്കെതിരെ സംസാരിച്ചു’

oommen-chandy
ഉമ്മൻചാണ്ടി
SHARE

കോട്ടയം ∙ പ്രതികാരം ആഗ്രഹിക്കുന്ന ആളല്ല താനെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പി.സി.ജോർജ് മാത്രമല്ല ഒരുപാടുപേർ തനിക്കെതിരെ അന്ന് സംസാരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ല. അന്ന് പറഞ്ഞത് പലരും തിരുത്തുകയാണല്ലോ എന്നും ഉമ്മൻചാണ്ടി പറഞ്ഞു. പീഡനപരാതിയിൽ പി.സി.ജോർജിന്റെ അറസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സോളര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പരാതിയിലാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എയായ പി.സി.ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാൻ തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ ജോർജിനെതിരെ, ശനിയാഴ്ച രാവിലെയാണ് സോളർ കേസിലെ പ്രതി പരാതി നൽകിയത്.

കഴിഞ്ഞ ഫെബ്രുവരി 10ന് തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഐപിസി 354, 354 എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

English Summary: Oommen chandy reaction on PC George arrest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS