കൊല്ലം ∙ തീരദേശത്തു കനത്ത മഴയ്‌ക്കാപ്പം കടല്‍ക്ഷോഭവും രൂക്ഷം. കൊല്ലത്ത് അഴീക്കല്‍ ഉള്‍പ്പെടെയുളള തീരമേഖലകളില്‍ കടല്‍ക്ഷോഭം ശക്തമായി. ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കി പൊലീസ് നിരീക്ഷണം ശക്തമാക്കി. 3 ദിവസത്തേക്ക് കടൽതീരത്തേക്ക് ആരും എത്തരുതെന്ന് മുന്നറിയിപ്പ് നൽകി. അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണം.
മത്സ്യത്തൊഴിലാളികൾ കടലിൽപോകുന്നത് വിലക്കി. കേരള തീരത്ത് 3 മീറ്ററിലധികം തിരമാല ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ അറിയിപ്പ്. കൊല്ലം ബീച്ചിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം കടൽ കയറിയിരിക്കുകയാണ്.
സന്ദർശകരെ നിയന്ത്രിക്കാനായി പൊലീസ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്. ബീച്ചിനു സമീപത്തെ വാഹനങ്ങളും വഴിയോര കച്ചവടക്കാരെയും മാറ്റിയിട്ടുണ്ടെന്ന് കൊല്ലം എസിപി പറഞ്ഞു.
English Summary: Rain alert: Visitors are banned at beaches.