‘പിണറായിക്ക് അന്ധമായ പുത്രിവാത്സല്യം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്’

shon-pinarayi-pc
ഷോൺ ജോർജ്, പിണറായി വിജയൻ, പി.സി. ജോർജ്
SHARE

തിരുവനന്തപുരം∙ സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് മകൻ ഷോൺ ജോർജ്. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്ന് ഷോൺ പറഞ്ഞു. 

‘പിണറായിക്ക് അന്ധമായ പുത്രിവാത്സല്യം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്നു, പുത്രിയിലേക്ക് കാര്യങ്ങൾ എത്തുന്നു, കഴിഞ്ഞകാലങ്ങളിൽ നടത്തിയ വലിയ അഴിമതി കഥകൾ പുറത്തുവരാൻ പോകുന്നു എന്ന ആകുലത പിണറായിക്ക് ഉണ്ട്. ജ്യോത്സ്യന്മാർ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി. വലിയ ആകുലത ഉണ്ട്. എങ്കിൽപ്പോലും കാര്യങ്ങൾ അങ്ങോട്ട് ശരിയാകാത്തതു കൊണ്ട് അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണ്.’– ഷോൺ ജോർജ് പറഞ്ഞു. 

കേസിനു പിന്നിൽ പിണറായിയെന്ന് പി.സി. ജോർജിന്റെ ഭാര്യ ഉഷ ആരോപിച്ചു. പിണറായിയുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കണം, അതിനാണിത്. കേസിനെ ശക്തമായി നേരിടും, വരും ദിവസങ്ങളിൽ അത് കാണാമെന്നും ഉഷ പറഞ്ഞു.

പി.സി.ജോര്‍ജിനെതിരെ കളളക്കേസാണ് എടുത്തതെന്ന് അഭിഭാഷകനും പറഞ്ഞു‍. പൊതുപ്രവര്‍ത്തകനെ മോശക്കാരനാക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് നടപടി.  

English Summary: Shone George reacts over PC George arrest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS