യുവതിയെ തട്ടിയെടുത്ത് മതപരിവര്‍ത്തനം നടത്തി വിവാഹം; കൂട്ടബലാത്സംഗം: പരാതി

1248-crime-india-up
പ്രതീകാത്മക ചിത്രം. Photo Credit:Doidam/Shutterstock
SHARE

ഗോണ്ട∙ ഉത്തര്‍പ്രദേശില്‍ ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചെന്നും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതി. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. യുവതിക്കു മുന്‍പ് പരിചയമുള്ള ജാവേദ് എന്നയാളിന്റെ സഹോദരന്‍ ജൂണ്‍ 14ന് യുവതിയെ മുംബൈയിലേക്കു തട്ടിക്കൊണ്ടുപോയെന്നാണു പരാതി. 

മുംബൈയിലെത്തിച്ച യുവതിയെ ജാവേദ് മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചു. തുടര്‍ന്ന് ജാവേദും അയാളുടെ പിതാവും സഹോദരനും ഉൾപ്പെടെ നാല് പേർ ചേർന്ന് മകളെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.

ജൂണ്‍ 23ന് ജാവേദ് യുവതിയെ കേണല്‍ഗഞ്ജ് റയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

English Summary: UP Woman, 23, Allegedly Gang Raped By 4 Men, Forcibly Converted: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS