Premium

‘വിഴുങ്ങാൻ’നിന്നവരെ അന്നേ തിരിച്ചറിഞ്ഞു, എന്നിട്ടും വീണു ‘മഹാ’സർക്കാർ; ഉദ്ധവിന് ഇനിയെന്ത്?

2019 ല്‍ മുംബൈയിൽ നടന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി നേതാവ് ദേവേന്ദ്ര ഫ‍ഡ്നാവിസും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും. Photo: PUNIT PARANJPE / AFP
2019 ല്‍ മുംബൈയിൽ നടന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി നേതാവ് ദേവേന്ദ്ര ഫ‍ഡ്നാവിസും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും. Photo: PUNIT PARANJPE / AFP
SHARE

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാർ തകർന്നടിഞ്ഞ അതേസമയത്തു തന്നെ ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, ഇസ്രയേലിൽ, മറ്റൊരു മഹാസഖ്യ സർക്കാരും നിലം പൊത്തി. കോൺഗ്രസും എൻസിപിയും ശിവസേനയുമായാണു മഹാരാഷ്ട്രയിൽ സഖ്യസർക്കാരുണ്ടാക്കിയതെങ്കിൽ ഇസ്രയേലിൽ അതിലും വിചിത്രമായ സഖ്യമായിരുന്നു. തീവ്രവലതുപക്ഷത്തിനൊപ്പം ഇടതുപക്ഷ കക്ഷികളും ഇസ്‍ലാമിസ്റ്റ് അറബ് കക്ഷികളും കൂടി ചേർന്നാണ് അവിടെ കഴിഞ്ഞ വർഷം സർക്കാരുണ്ടാക്കിയത്. ഈ ‘അസാധ്യ’ കൂട്ടിലേക്ക് അവരെ നയിച്ചതാകട്ടെ ദീർഘകാലമായി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ബെന്യമിൻ നെതന്യാഹുവിനോടുള്ള എതിർപ്പും. നെതന്യാഹു വിരുദ്ധത അല്ലാതെ മറ്റൊരു വികാരത്തിലും ഐക്യപ്പെടാനില്ലാതിരുന്നിട്ടും ആ സർക്കാർ രൂപീകൃതമായി. മാസങ്ങൾക്കുശേഷം നയപരമായ തീരുമാനങ്ങളിലേക്ക് എത്തിയപ്പോൾ ആ സൗഹൃദം കെട്ടഴിഞ്ഞു നിലം പൊത്തി. എന്തുകൊണ്ടാണു മഹാരാഷ്ട്രയിൽ ശിവസേന, 30 വർഷം പഴക്കമുള്ള  ബിജെപി സഖ്യം വിട്ട് എൻസിപി-കോൺഗ്രസ് പക്ഷത്തേക്കു കൂടേറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശിവസേന-ബിജെപി സഖ്യത്തിൽ ശിവസേനയെക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി നേടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു വിട്ടുകൊടുക്കാൻ ബിജെപി വിസമ്മതിച്ചതോടെയാണ് ആ ബന്ധം പൊടുന്നനെ അവസാനിച്ചത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം കുറച്ചുകൂടി തീവ്രമായ നിലയിൽ പിന്തുടരുന്ന ശിവസേന ആശയപരമായ പൊരുത്തമുള്ള നീണ്ട സൗഹൃദം ഉപേക്ഷിച്ച് ഹിന്ദുത്വ വിരുദ്ധ പക്ഷത്തുള്ള രണ്ടു കക്ഷികളോടു കൂട്ടുകൂടിയത് അദ്ഭുതത്തോടെയാണു രാജ്യം കണ്ടുനിന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS