എല്ലാം ഉരുളെടുത്തു, ജപ്തി ഭീഷണി; 3.5 ലക്ഷം അടച്ച് സുരേഷ് ഗോപി, നന്ദിയോടെ കൃഷ്ണൻ

Farmer Krishnan | Suresh Gopi (Photos - Manorama)
1) കൃഷ്ണൻ മനോരമ ന്യൂസ് പ്രതിനിധിയോടു സംസാരിക്കുന്നു (ടിവി ദൃശ്യം) 2) സുരേഷ് ഗോപി (ചിത്രം: മനോരമ)
SHARE

മലപ്പുറം ∙ മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായി ജപ്തി ഭീഷണി നേരിടുന്ന കർഷകനു താങ്ങായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മലപ്പുറം കവളപ്പാറയ്ക്കടുത്ത പാതാറിലെ കൃഷ്ണന്റെ (79) വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തിഭീഷണി ഒഴിവാക്കാൻ സുരേഷ് ഗോപി ഇന്നലെ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു. മനോരമ ന്യൂസ് വാർത്തയിലൂടെ കൃഷ്ണന്‍റെ ദൈന്യത അറിഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ ഇടപെടൽ.

കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തുകൊണ്ടുപോയി. വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ തല ചായ്ക്കാനുള്ള വീടടക്കം ജപ്തി ഭീഷണിയിലായി. മനോരമ ന്യൂസിലൂടെ കൃഷ്ണന്റെ പ്രയാസം അറിഞ്ഞ സുരേഷ് ഗോപി നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിയിലെ ജപ്തി ഒഴിവാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നരലക്ഷം രൂപ ഉടൻതന്നെ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായിനിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്. സുരേഷ് ഗോപിയുടെ നൻമയുള്ള മനസ്സിനു നന്ദി പറയുകയാണ് കൃഷ്ണനും കുടുംബവും.

English Summary: Actor and BJP leader Suresh Gopi helped to avoid confiscation of a house through the loan of a farmer in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS