‘വിമാനയാത്രാ നിരക്ക് വർധന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും’: മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

pinarayi-vijayan-7
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ വിമാനയാത്രാ നിരക്ക് വർധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ആഭ്യന്തര സർവീസുകൾക്കും രാജ്യാന്തര സർവീസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഇടാക്കുന്നത്. ഇതു നാട്ടിലേക്കു മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ‌

കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽനിന്ന് കരകയറുന്ന സമൂഹത്തിന് നിരക്കു വർധന വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയേയും ഇതു ബാധിക്കും. ഈ ആശങ്കകൾ മുൻനിർത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വർധനവ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Summary : CM Pinarayi Vijayan writes to PM Narendra Modi on increasing flight ticket rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS