ADVERTISEMENT

കൊല്ലം∙ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ രൂക്ഷമായി വിമർശിച്ച് സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനം. ഗണേഷ് കുമാർ എംഎൽഎ ഇടതുപക്ഷ സ്വഭാവമാർജിച്ചിട്ടില്ലെന്നാണു പ്രവർത്തന റിപ്പോർട്ടിലെ പരാമർശം. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപിക്കാൻ സിപിഎം ശ്രമിച്ചതായും സിപിഐ കുറ്റപ്പെടുത്തി.   

സിപിഐയും ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നതയ്ക്കു മൂർച്ച കൂട്ടുന്നതാണ് സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. 2001ൽ സിപിഐ പ്രവർത്തകരോടു കാട്ടിയ അതേ നിലപാടാണ് എംഎൽഎ ഇപ്പോഴും ആവർത്തിക്കുന്നത്. തന്നിഷ്‌ടപ്രകാരമാണ് എംഎൽഎയുടെ പ്രവർത്തനമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ എൽഡിഎഫ് മണ്ഡലം യോഗംപോലും ചേരാൻ സാധിക്കുന്നില്ല. ഗണേഷ് കുമാറിന് മന്ത്രിമാരോട് അലർജിയാണ്. 

ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ട രീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സിപിഎമ്മിനും റിപ്പോർട്ടിൽ രൂക്ഷവിമർശനം ഉണ്ട്. കേരള കോൺഗ്രസ്(ബി)ക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പലയിടത്തും വിമതരെ നിർത്തി. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാതിനിധ്യമില്ലാത്തത് സിപിഎം അജൻഡയുടെ ഭാഗമാണെന്നും റിപ്പോർട്ടിലൂടെ സിപിഐ കുറ്റപ്പെടുത്തുന്നു. 

English Summary: CPI meet at Pathanapuram criticize K.B. Ganesh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com