ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവിൽ മക്കളുമായി കുളത്തിൽ കുളിക്കാൻ പോയ പിതാവ് മുങ്ങി മരിച്ചു. പുൽപറമ്പിൽ പ്രറമീസ് അഹമ്മദ് (42) ആണ് പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണുമരിച്ചത്.

അഹമ്മദും രണ്ടു മക്കളും ​ഞായറാഴ്ച രാവിലെയാണ് കുളത്തിൽ കുളിക്കാൻ പോയത്. അറത്തിൽപറമ്പ് സ്കൂളിനു സമീപമാണ് കുളം. ഇവർ രണ്ടാഴ്ച മുൻപാണ് ഗൾഫിൽനിന്നു വന്നത്. കുളി കഴിഞ്ഞ് തിരിച്ച് പോരാൻ നേരത്ത് കാൽ വഴുതി വീണതാണെന്നാണാണ് വിവരം.

English Summary : Man dies in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com