പാലം തകർന്നു, അമർനാഥ് തീർഥാടകർ കുടുങ്ങി; ഒറ്റരാത്രിയിൽ പുനര്‍നിർമിച്ച് സൈന്യം

1248-indian-army
കശ്‍മീരിലെ ബാൽത്താലിൽ തകർന്ന പാലം സൈന്യം പുനർനിർമിക്കുന്നു: Photo: Screengrab Twitter Video
SHARE

ശ്രീനഗർ ∙ ജമ്മു കശ്‍മീരിൽ ശക്തമായ മണ്ണിടിച്ചിലിൽ പാലങ്ങൾ തകർന്ന് അമർനാഥ് തീർഥാടകരുടെ യാത്ര മുടങ്ങിയതോടെ സൈന്യത്തിന്റെ ഇടപെടൽ. കശ്‍മീരിലെ ബാൽത്താലിൽ തകർന്ന പാലങ്ങൾ ഒറ്റരാത്രി കൊണ്ട് സൈന്യം പുനർനിർമിച്ചു. വെള്ളി, ശനി ദിവസങ്ങളിലായിട്ടായിരുന്നു ബാൽത്താലിൽ രണ്ട് പാലങ്ങൾ തകർന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ സേനയാണ് രാത്രി മുഴുവൻ പ്രവർത്തിച്ച് തകർന്ന പാലങ്ങൾ ഉപയോഗയോഗ്യമാക്കിയത്. അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്നുണ്ടായ വർധന മൂലം മഞ്ഞുരുകിയതാണ് പ്രദേശത്ത് മണ്ണിടിച്ചിലിനു കാരണമായതെന്നാണ് റിപ്പോർട്ട്.

അനന്ത്നാഗിലെ മലനിരകളിൽ 3,888 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹാക്ഷേത്രം. ജൂൺ 30 മുതലാണ് തീർഥാടനം ആരംഭിച്ചത്. മലവെള്ളപ്പാച്ചിലിൽ പാലം തകരുന്നതിന്റെ ദൃശ്യങ്ങളും ശേഷം സൈന്യം സാധനസാമഗ്രികൾ എത്തിച്ച് പുതിയ പാലം പണിയുന്നതിന്റെ ദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു. 

English Summary: Indian Army rebuilds bridges overnight to clear route for Amarnath Yatris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS