ദിലീപിനോട് ചെയ്തത് വിജയ് ബാബുവിനോട് തുടരുമോ?: മോഹൻലാലിനോട് ഗണേഷ് കുമാർ

mohanlal-ganesh-kumar josekutty
അമ്മ ജനറൽബോഡി യോഗത്തിൽ മോഹൻലാലും ഗണേഷ് കുമാറും (ഫയൽചിത്രം- ജോസ്‌കുട്ടി പനയ്ക്കൽ∙ മനോരമ)
SHARE

കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ് കുമാർ എംഎൽഎ. മോഹൻലാലിന് അയച്ച കത്തും ഗണേഷ് പുറത്തുവിട്ടു. മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.

ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ? ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ അമ്മ അപലപിക്കാൻ തയാറാകുമോ? ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ച ചെയ്ത ദിവസം ഞാൻ അമ്മ യോഗത്തിൽ ഉണ്ടായിരുന്നു. പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ? അമ്മ ക്ലബ് ആണെന്നു പറയുമ്പോൾ മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ? അമ്മ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ? അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് ഗണേഷ്‌ ഉന്നയിച്ചിരിക്കുന്നത്.

അമ്മയിലെ പ്രശ്നങ്ങൾ തുറന്നപറയാൻ പലരും മടിക്കുന്നത് സിനിമയിൽ അവസരങ്ങള്‍, സംഘടനയിലെ കൈനീട്ടം എന്നിവ നഷ്ടമാകുമെന്ന് കരുതിയാണ്. അമ്മ നേതൃത്വത്തെ ചിലർ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. തനിക്ക് ആരെയും ഭയമില്ല, ആരോടും എതിർപ്പുമില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

English Summary: K.B Ganesh kumar against AMMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS