ADVERTISEMENT

തിരുവനന്തപുരം∙ പൊതുഅവധി ദിവസമായ ഞായറാഴ്ച പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഒാഫിസുകള്‍. കെട്ടിക്കിടന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ ജോലി ചെയ്യാനെത്തിയത്. സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടെ എഴുപത് ശതമാനത്തിലേറെപ്പേര്‍ ഹാജരായിരുന്നു. 

കലക്ടറേറ്റിലും പഞ്ചായത്ത് ഓഫിസുകളിലും ജീവനക്കാർ ഫയലുകൾ തീർപ്പാക്കുന്നതിനുള്ള യജ്ഞത്തിൽ ഏർപ്പെട്ടു. കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാരുമായി ഇടപെടുമ്പോൾ ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശത്തോട് എല്ലാ സംഘടനകളും അനുകൂലമായാണ് പ്രതികരിച്ചത്. അതിന്റെ ഭാഗമായാണ് ആദ്യത്തെ പ്രവൃത്തി ദിവസമായ ഞായറാഴ്‌ച ജീവനക്കാർ ഓഫിസിൽ ഹാജരായത്. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ ഭൂരിഭാഗം ജീവനക്കാരും ഓഫീസിലെത്തി.

English Summary: Kerala Government offices respond positively to CM's appeal to open on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com