ADVERTISEMENT

കണ്ണൂർ ∙ തളിപ്പറമ്പിന് സമീപം കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് അജ്ഞാതർ തീവച്ച് നശിപ്പിച്ച നിലയിൽ. കുറ്റിക്കോൽ ദേശീയ പാതയോരത്തുള്ള ശാഖാ മുസ്‍ലിം ലീഗ് ഓഫിസായ സിഎച്ച് സൗധമാണ് പുലർച്ചെ ഒരു മണിയോടെ തീവച്ച് നശിപ്പിച്ചത്. ഓഫിസിലുണ്ടായിരുന്ന ടിവി അടിച്ചു തകർത്തു. ഇവിടെ ഉണ്ടായിരുന്ന 15 കസേരകൾ എടുത്തുകൊണ്ടു പോകുകയും ചെയ്തു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. 

സാമൂഹിക വിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നതായി ലീഗ് നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രി സിപിഎം നിയന്ത്രണത്തിലുള്ള മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹി സഞ്ചരിച്ച കാറിനു നേരെ അക്രമണമുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന സമിതി കൺവീനർ കുറിയാലി സിദ്ധിഖ്, ലീഗ് പ്രവർത്തകൻ ദിൽഷാദ് പാലക്കോടൻ എന്നിവർക്ക് പരുക്കേറ്റു.

English Summary: Muslim League office set on fire in Kannur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com