ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ പരാതി: നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

swapna-suresh-1
സ്വപ്ന സുരേഷ്
SHARE

മലപ്പുറം∙ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ട അങ്ങാടിപ്പുറം സ്വദേശി നൗഫൽ പിടിയിൽ. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. നൗഫലിനു മാനസികപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.

മുൻ മന്ത്രി കെ.ടി.ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നു പറഞ്ഞു നൗഫൽ എന്നയാൾ ഫോണിൽ വിളിച്ചിരുന്നെന്ന് സ്വപ്ന സുരേഷ് മാധ്യങ്ങളോടു പറഞ്ഞിരുന്നു. തന്റെ മകനാണ് ഈ കോൾ എടുത്തതെന്നും അത് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നും സ്വപ്ന പറഞ്ഞു.

ഇതിനുശേഷം വീണ്ടും വിളിച്ച് മരട് അനീഷ് എന്നയാളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയെന്നും സ്വപ്ന വ്യക്തമാക്കി. അതിനിടെ സ്വപ്നയെ വിളിച്ചിരുന്നതായി നൗഫല്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. മരട് അനീഷിനെ കണ്ടിട്ടുണ്ടെന്നും പരിചയക്കാരല്ലെന്നും നൗഫല്‍ പറഞ്ഞു.

English Summary: One Held for Threatning Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA