തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെയെന്ന് കാനം; പ്രധാനമന്ത്രിയെ കാണുമെന്ന് പി.സി.ജോർജ്

1248-kanam-rajendran
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍:ചിത്രം:facebook.com/KanamRajendranOfficial
SHARE

കോട്ടയം ∙ കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി.ജോർജിന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി.സി.ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെയെന്നും വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലെന്നും കാനം പറഞ്ഞു. ഇതൊന്നും കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കാനം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകൾ ഇഡി അന്വേഷിക്കണമെന്നു പി.സി.ജോർജ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പോയ ശേഷമോ അതിനു മുൻപോ മുഖ്യമന്ത്രിയുടെ മകൾ ഈ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും ഇതിൽ പങ്കുണ്ടെന്നും പി.സി.ജോർജ് ആരോപിച്ചു. 

‘എന്ത് വില കൊടുത്തും ആരോപണങ്ങൾ തെളിയിക്കും. തെളിവുകൾ ഇഡിക്ക് നൽകിയിട്ടുണ്ട്, പ്രധാനമന്ത്രിയെ കാണും. സോളർ പ്രതിയുടെ പീഡന പരാതിയിൽ കള്ളസാക്ഷിയുണ്ടാക്കാനാണ് ശ്രമം. താൻ കണ്ടിട്ടില്ലാത്ത ഒരാൾ തന്നെയും പരാതിക്കാരിയെയും കണ്ടുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെയും പ്രതിയാക്കാനാണ് ശ്രമം, അതും നിയമപരമായി നേരിടും. തനിക്കതിരെയുള്ള കള്ളക്കേസുകൾക്ക് എതിരെ  മാനനഷ്ടക്കേസ് നൽകും’– പി.സി.ജോർജ് പറഞ്ഞു. 

English Summary: P.C.George demands probe into foreign trips of CM: Kanam Rajendran reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS