പൊള്ളാച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി; മാതാപിതാക്കൾക്കു കൈമാറി

kidnap-cctv-pollachi
കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
SHARE

പൊള്ളാച്ചി∙ സർക്കാർ ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽനിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറി. നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു.

പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. ദൃശ്യങ്ങളിൽനിന്ന് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതും കണ്ടെത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പൊലീസ് പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് കുഞ്ഞിനെ കണ്ടുപിടിച്ചത്.

English Summary: Kid kidnapped from Pollachi, rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS