ADVERTISEMENT

കൊല്ലം∙ വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം. പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നു; തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കൊല്ലം പെരുമണ്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് പൂത്തിരി ആഘോഷം നടന്നത്. ഒരാഴ്ച മുന്‍പു നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജൂണ്‍ 26നാണ് പൂത്തിരി കത്തിച്ചുളള ആഘോഷം നടന്നത്. മെക്കാനിക്കൽ എന്‍ജിനീയറിങ് വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. വിദ്യാര്‍ഥികളെ ആവേശത്തിലാക്കാന്‍ ബസ് ജീവനക്കാര്‍ തന്നെയാണ് പൂത്തിരി കത്തിച്ചതെന്നാണ് വിവരം.

പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നതാണ് അപകടമുണ്ടാക്കിയത്. വാഹനങ്ങൾ തമ്മിൽ നടത്തിയ മത്സര പ്രകടനത്തിനിടെയായിരുന്നു അപകടം. ജീവനക്കാരന്‍ വേഗത്തില്‍ തീയണച്ചതാണ് മറ്റ് ബസുകളിലേക്കു തീപടരാതെ രക്ഷയായത്. 

പൂത്തിരി ആഘോഷത്തില്‍ കോളജിന് പങ്കില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കേരളത്തിന് പുറത്തേക്ക് വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയിരിക്കുകയാണ് ബസ്. നടപടി ഉണ്ടാകുമെന്ന് മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ നിയമലംഘനത്തിന് ഈ ബസിനെതിരെ നടപടി എടുത്തിട്ടുണ്ട്.

English Summary: Tourist bus fire in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com