‘പി.സി.ജോർജ് പരസ്യസംവാദത്തിന് തയാറാകണം; ഹൈക്കോടതിയെ സമീപിക്കും’

PC George (File Pic - Manorama)
പി.സി. ജോർജ് (ഫയൽ ചിത്രം: മനോരമ)
SHARE

തിരുവനന്തപുരം∙ പീഡനക്കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരി. പി.സി.ജോർജിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കും.

കോടതിക്ക് തന്റെ ഭാഗം കൂടി കേൾക്കാമായിരുന്നു. കോടതിക്കെതിരെ പറയില്ല. പരാതി നൽകിയത് ഇന്നലെയല്ല, രണ്ടാഴ്ചയായി ഇതിനു പിന്നാലെയാണ്. പൊലീസിനു വീഴ്ച പറ്റിയെന്നു പറയില്ലെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.

പി.സി.ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. തന്നോട് മോശമായി പെരുമാറിയോയെന്നു പി.സി.ജോർജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പരസ്യസംവാദത്തിന് തയാറാകണം. സംരക്ഷിക്കുമെന്ന് തോന്നിയ സമയത്താണ് പി.സി.ജോർജ് തന്റെ മെൻഡർ ആണെന്ന് പറഞ്ഞത്.

പി.സി.ജോർജിൽനിന്ന് ഉണ്ടായ ദുരനുഭവം തെളിവുസഹിതമാണ് പൊലീസിൽ പരാതി നൽകിയത്. ചികിത്സയിലായതിനാലാണ് പരാതി കൊടുക്കാൻ വൈകിയത്. ഇടതുപക്ഷ നേതാക്കളുമായി ബന്ധമില്ല. പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സോളർ പ്രതിയുടെ പീഡന പരാതിയിൽ പി.സി.ജോർജിനെ പൊലീസ് അറസ്റ്റു ചെയ്തത്. പരാതി ലഭിച്ചു 3 മണിക്കൂർ 10 മിനിറ്റിനകമായിരുന്നു അറസ്റ്റ്. കോടതി ജാമ്യം അനുവദിച്ചതോടെ രാത്രിയോടെ പി.സി.ജോർജ് പുറത്തിറങ്ങി.

English Summary : Will file an appeal in High Court against bail granted to PC George, says complainant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS