സമീപവാസിയുടെ വൈദ്യുതി വേലിയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു; തനിക്കും ഷോക്കേറ്റെന്ന് ഭർത്താവ്

Santhamma Abraham | Pic - Manorama
ശാന്തമ്മ ഏബ്രഹാം. (ചിത്രം: മനോരമ)
SHARE

കുമ്പളാംപൊയ്ക (പത്തനംതിട്ട) ∙ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വള്ളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ ഏബ്രഹാം (63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് വിറക് ശേഖരിക്കാൻ പോയ ശാന്തമ്മ 6.30 ആയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ഏബ്രഹാം തോമസ് അന്വേഷിച്ച് പോയപ്പോഴാണ് സമീപവാസിയുടെ പുരയിടത്തിൽ വൈദ്യുതിവേലിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.

ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തനിക്കും ഷോക്കേറ്റെന്ന് ഏബ്രഹാം തോമസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലയാലപ്പുഴ സിഐ കെ.എസ്.വിജയന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: സന്തോഷ് തോമസ്, മിനി തോമസ്. മരുമകൻ: റെന്നി ഏബ്രഹാം.

English Summary: Women Electrocuted in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS