ഹൈദരാബാദ് ∙ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ നഗരത്തിലെത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യം പോയത് ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലേക്കാണ്. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കണമെന്ന് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പു വേളയിൽ പ്രചാരണത്തിനെത്തിയ യോഗി ആദിത്യനാഥ് പ്രസംഗിച്ചത് ചർച്ചയായിരുന്നു. ഭാഗ്യനഗർ ആണ് ഹൈദരാബാദെന്നാണ് ആർഎസ്എസും പറയുന്നത്. ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘ഭാഗ്യനഗറി’നെക്കുറിച്ചു പറഞ്ഞു. തെലങ്കാനയിൽ രണ്ടും കൽപിച്ചുള്ള പോരാട്ടത്തിനൊരുങ്ങുന്ന ബിജെപി ഉത്തരേന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച ഹിന്ദുത്വവും വികസനവും കലർത്തിയുള്ള പ്രചാരണ രീതി തന്നെ പരീക്ഷിക്കുമെന്നതിന്റെ തെളിവായും യോഗിയുടെ ക്ഷേത്ര സന്ദർശനം വിലയിരുത്തപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി ഒരു വിഭാഗത്തെ വീണ്ടും ഹിന്ദുത്വ പാതയിലേക്ക് കൊണ്ടുവന്നതിനു തൊട്ടുപിന്നാലെ തെലങ്കാനയിലും പോരിനൊരുങ്ങിയിരിക്കുകയാണ് ബിജെപി. ശിവസേനയിൽ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യയ്ക്കു പ്രാമുഖ്യം ലഭിച്ചത് ഉണ്ടാക്കിയ അസ്വസ്ഥതകൾ പോലെ തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ മക്കൾക്ക് സർക്കാരിൽ ലഭിക്കുന്ന പ്രാധാന്യം അസംതൃപ്തിയുടെ മൂർധന്യത്തിലേക്കു നയിക്കുമെന്ന സമാനതയും ബിജെപി നേതാക്കൾ കാണാതിരിക്കുന്നില്ല.
Premium
ഉദ്ധവിനെ വീഴ്ത്തി, ഇനി ലക്ഷ്യം കെസിആര്‍; മമത കളിച്ച കളിയുമായി ചെറുത്ത് ടിആര്‍എസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.