വന്‍ ചുഴലിക്കാറ്റ്, കൂറ്റന്‍ തിരമാല; ദക്ഷിണ ചൈനാ കടലില്‍ മുങ്ങി കപ്പല്‍-വിഡിയോ

1248-south-china-sea
ദക്ഷിണ ചൈനാ കടലില്‍ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന കപ്പൽ കടലിൽ മുങ്ങി താഴ്‌ന്നു: (Photo by Handout / GOVERNMENT FLYING SERVICE / AFP)
SHARE

ഹോങ്കോങ് ∙ ദക്ഷിണ ചൈനാ കടലില്‍ ചുഴലിക്കാറ്റിൽ കപ്പൽ തകർന്നു കാണാതായ 27 ജീവനക്കാർക്കായി തിരച്ചിൽ ഊർജിതമാക്കി. ഹോങ്കോങ്ങിനു തെക്കുപടിഞ്ഞാറ് 160 നോട്ടിക്കൽ മൈൽ അകലെ ശനിയാഴ്‌ച ഉണ്ടായ അപകടത്തിൽ കപ്പൽ പൂർണമായും കടലിൽ താഴ്‍ന്നു. ഹോങ്കോങ് സർക്കാരിന്റെ ഫ്ലൈയിങ് സർവീസ് പുറത്തു വിട്ട രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ കപ്പൽ മുങ്ങുന്നതു കാണാം.

30 ജീവനക്കാരുണ്ടായിരുന്ന കപ്പൽ പാതിയോളം മുങ്ങിയപ്പോൾ, രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. പത്തു മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ഉയർന്നതിനാൽ, കാണാതായവർ ഒഴുകിപ്പോയിട്ടുണ്ടാകുമെന്നു രക്ഷപ്പെട്ടവർ പറയുന്നു. കനത്ത കാറ്റ് രക്ഷാപ്രവർത്തനത്തിനു തടസ്സമായതായി അധികൃതർ അറിയിച്ചു.

English Summary: Dramatic video shows ship breaking up after being hit by a typhoon in the South China Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS