ADVERTISEMENT

തിരുവനന്തപുരം ∙ കോഴിക്കോട്ടേതിനു സമാനമായ കെട്ടിട നമ്പര്‍ തട്ടിപ്പ് തിരുവനന്തപുരം കോര്‍പറേഷനിലും. കേശവദാസപുരം വാർഡിലെ രണ്ടു വാണിജ്യ കെട്ടിടങ്ങൾക്കാണു നമ്പർ നൽകിയിരിക്കുന്നത്. രണ്ടു താല്‍ക്കാലിക ഡേറ്റ എന്‍ട്രി ജീവനക്കാരെ നീക്കി. കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണത്തിലാണു തട്ടിപ്പ് കണ്ടെത്തിയത്.

മേയർ ആര്യ രാജേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തു. ‘‘2022 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 8.26ന് ആയിരുന്നു ലോഗിനിൽ കയറി തട്ടിപ്പ്. 8.37ന് മുഴുവനും അപ്രൂവൽ നൽകുകയാണുണ്ടായത്’’– ആര്യ പറഞ്ഞു.

ഡേറ്റാ എൻട്രി ജീവനക്കാരാണോ തട്ടിപ്പു നടത്തിയതെന്നു വ്യക്തമല്ല. കൃത്രിമം നടത്തിയെന്നു കരുതപ്പെടുന്ന രണ്ട് കംപ്യൂട്ടറുകൾ ഉപയോഗിച്ചിരുന്ന ജീവനക്കാർക്കെതിരെയാണു നടപടിയുണ്ടായത്.

English Summary: Building number fraud at Thiruvananthapuram corporation, action against employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com