ADVERTISEMENT

തിരുവനന്തപുരം∙രാഹുൽ ഗാന്ധിയുടെ ഓഫിസിൽ കയറി ഗാന്ധി ചിത്രം തകർത്തുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് വിശ്വാസ്യത ഇല്ലാത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ അല്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍.

അക്രമം നടത്താനെത്തിയവരെ തട്ടി പ്രോത്സാഹിപ്പിക്കുന്ന പൊലീസിന്റെ ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് കെ.സിയുടെ പരാമർശം. അക്രമിയെ പ്രോത്സാഹിപ്പിക്കുന്ന പൊലീസ് ആണ് ദൃശ്യങ്ങളിൽ ഉള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടും കേരളം തള്ളും. രാഹുൽ ആസൂത്രണം ചെയ്തതാണ് ആക്രമമെന്നു പറയാത്തത് ഭാഗ്യമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

English Summary : KC Venugopal on police report regarding destroying Gandhi photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com