ADVERTISEMENT

കോട്ടയം∙ ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുൻ, കമ്മറ്റിയംഗം വിഷ്ണു ഗോപാൽ, വിഷ്ണു രാജേന്ദ്രൻ, അരുൺകുമാർ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ എട്ടംഗസംഘം നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫിസിനു നേരെ തീപ്പന്തം എറിയുകയും ജനാലകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തത്.

ഇവരുടെ ചിത്രങ്ങൾ അപ്പോൾ തന്നെ പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയിരുന്നു. ഇതുകൂടാതെ പ്രതികൾ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതികൾ കൺമുന്നിലുണ്ടായിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.

English Summary: Kottayam DCC Officers Attack: DYFI Workers Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com