ഏലപ്പാറയിൽ മണ്ണിടിഞ്ഞു കുടുങ്ങി എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു

Elappara landslide | Pushpa | Photo - Manorama
1) കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞു വീണ് അപകടം ഉണ്ടായ സ്ഥലത്തെത്തിയവർ. 2) മരിച്ച പുഷ്പ (ഭാഗ്യം)
SHARE

തൊടുപുഴ∙ ഇടുക്കി ഏലപ്പാറയ്ക്കു സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞു വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. രണ്ടാം ഡിവിഷനിൽ രാജുവിന്റെ ഭാര്യ പുഷ്പയെന്ന് വിളിക്കുന്ന ഭാഗ്യം (58) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചോടെയായിരുന്നു അപകടം. ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവൽ റൂട്ടിലാണ് സംഭവം.

ജോലിക്കു പോകുന്നതിനായി രാവിലെ എഴുന്നേറ്റ പുഷ്പ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ അടുക്കളയ്ക്ക് മുകളിലേക്കു മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിച്ചിലിൽ പുഷ്പ അടുക്കള വാതിലിന്റെ ഇടയിൽപ്പെട്ടു. പീരുമേട്ടിൽനിന്നെത്തിയ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. വീടിനു മുകളിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞു വീണിട്ടുണ്ട്.

അപകടമുണ്ടായപ്പോൾ പുഷ്പയുടെ മൂന്നു മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ജില്ലയുടെ മറ്റു പല മേഖലയിലും കാലവർഷ കെടുതികൾ രൂക്ഷമാകുകയാണ്. മഴയ്ക്ക് ഇപ്പോഴും കുറവുണ്ടായിട്ടില്ല.

English Summary: Landslide in Idukki Elappara, one died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS