ADVERTISEMENT

കൊച്ചി ∙ കാക്കനാട് കലക്ടറേറ്റിൽ വയോധികൻ ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടി. നിറതോക്കുമായാണ് ഇയാൾ കലക്ടറേറ്റിൽ കടന്നത്. പൊലീസ് പിടികൂടി പരിശോധിച്ചപ്പോൾ തോക്കിനകത്ത് എട്ടു വെടിയുണ്ടകൾ ഉണ്ടായിരുന്നു.

തോക്ക് ലൈസൻസ് പുതുക്കാനാണ് ഇയാൾ എത്തിയതെന്നു പറയുന്നു. വയോധികനെയും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കലക്ടറേറ്റിലെ ജീവനക്കാർക്ക് പരാതിയില്ലാത്തതിനാൽ ഇയാൾക്കെതിരെ കേസെടുത്തില്ല. ഇയാൾക്കു തോക്ക് കൈവശം വയ്ക്കാൻ ലൈസൻസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

English Summary : Man pointed gun towards employees at Kakkanad Collectorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com