ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റർ പറക്കാനൊരുങ്ങവേ ആകാശത്തു കറുത്ത ബലൂണുകൾ ഉയർന്നത് സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ വിജയവാഡ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന മോദിയുടെ ഹെലികോപ്റ്ററിനൊപ്പം പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകളും പറത്തുകയായിരുന്നു.

സുരക്ഷാവീഴ്‌ച ഉണ്ടായെന്ന വാർത്ത പൊലീസ് നിഷേധിച്ചു. വിമാനത്താവളത്തിന് 4.5 കിലോമീറ്റർ അകലെയാണ് ബലൂണുകൾ പറന്നതെന്നും പ്രധാനമന്ത്രി മടങ്ങി അഞ്ചു മിനിറ്റിനു ശേഷമാണ് കാണാൻ കഴിഞ്ഞതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഹെലിക്കോപ്റ്റർ പുറപ്പെടും മുൻപ് ചില കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ കറുത്ത ബലൂണും പ്ലക്കാർഡുകളും കയ്യിൽ കരുതി പ്രതിഷേധിച്ചിരുന്നു.

സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം എന്ന നിലയ്ക്ക് കറുത്ത ബലൂണുകൾ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ഹൈദരാബാദിൽനിന്ന് വിജയവാഡയിലേക്ക് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി എത്തുന്നതിന് മുൻപ് ബലൂണുമായി വന്ന മൂന്ന് പേരെ തടഞ്ഞതായി പൊലീസ് പറഞ്ഞു.

മോദിയുടെ ഹെലികോപ്റ്റർ പറന്ന് അഞ്ചു മിനിറ്റുകൾക്കകം രാജീവ് രത്തൻ, രവി പ്രകാശ് എന്നീ നേതാക്കൾ കെട്ടിട നിർമാണ കമ്പനിയുടെ മുകളിൽനിന്നു ബലൂണുകൾ പറത്തുകയായിരുന്നു. രവി പ്രകാശിനെ കസ്റ്റഡിയിലെടുത്തു. രാജീവിനായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.  

Englishj Summary: PM's Security Scare? Black Balloons Released Near Chopper In Andhra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com